/uploads/news/news_മികച്ച_ബ്രാന്‍ഡ്_പരസ്യത്തിനുള്ള_പൂവച്ചല്..._1750587373_8434.jpg
Interesting news

മികച്ച ബ്രാന്‍ഡ് പരസ്യത്തിനുള്ള പൂവച്ചല്‍ ഖാദര്‍ അവാര്‍ഡ് മില്‍മയ്ക്ക്


തിരുവനന്തപുരം: പൂവച്ചല്‍ ഖാദര്‍ കള്‍ച്ചറല്‍ ഫോറം ഏര്‍പ്പെടുത്തിയ മികച്ച ബ്രാന്‍ഡ് പരസ്യത്തിനുള്ള അവാര്‍ഡ് മില്‍മയ്ക്ക് ലഭിച്ചു.

2024 ലെ ഓണക്കാലത്ത് പുറത്തിറക്കിയ പരസ്യ ചിത്രമാണ് മില്‍മയെ പുരസ്കാരത്തിനര്‍ഹമാക്കിയത്. സംസ്ഥാനത്തുടനീളമുള്ള ലക്ഷക്കണക്കിന് വീടുകളില്‍ കേരളത്തിലെ പ്രമുഖ ഡെയറി ബ്രാന്‍ഡായ മില്‍മയ്ക്ക് ലഭിക്കുന്ന സ്വീകാര്യത എപ്രകാരമെന്ന് തെളിയിക്കുന്നതായിരുന്നു ഈ പരസ്യം. ഓണവിഭവങ്ങളെരുക്കുന്നതില്‍ ഉയര്‍ന്ന ഗുണവും രുചിയും നിറയ്ക്കുന്ന മില്‍മയുടെ ഉത്പന്നങ്ങളുടെ സമഗ്രമായ ശ്രേണി ആകര്‍ഷകമായി പരസ്യത്തില്‍ ആവിഷ്കരിച്ചിരിക്കുന്നു. കെവിന്‍സ് ഡ്രീംസ് ആണ് പരസ്യചിത്രം നിര്‍മ്മിച്ചത്.

വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ നടന്ന പൂവച്ചല്‍ ഖാദര്‍ സിനിമാ-ടെലിവിഷന്‍-മാധ്യമ അവാര്‍ഡ് ചടങ്ങില്‍ മില്‍മ മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്‍റ് ശ്രീജിത്ത് നായര്‍ സംഗീതജ്ഞനായ കാവാലം ശ്രീകുമാറില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. സിനിമാ നിര്‍മ്മാതാവ് എം രഞ്ജിത്ത്, സിനിമാ താരങ്ങളായ മാലാ പാര്‍വതി, സുധീര്‍ കരമന തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദറിന്‍റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയതാണ് ഈ അവാര്‍ഡ്.

2024 ലെ ഓണക്കാലത്ത് പുറത്തിറക്കിയ പരസ്യ ചിത്രമാണ് മില്‍മയെ പുരസ്കാരത്തിനര്‍ഹമാക്കിയത്

0 Comments

Leave a comment